Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 11:48 IST
Share News :
സലാല: ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു, അസം സ്വദേശിയായ ബിപിൻ ബീഹാരിയാണ് മരിച്ചത്. ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് എക്‌സിൽ സംഭവം അറിയിച്ചത്.
നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. നാല് പേരെ പ്രാഥമിക ചികിത്സക്ക് ശേഷം പറഞ്ഞയച്ചു. രണ്ട് പേരാണ് നിലവിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
സലാലക്കു സമീപം സാദയിൽ മില്ലനിയം ഹോട്ടലിന് അടുത്തായി ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സാദാ മാളിനും ദാരീസിനും ഇടയിലാണ് അപകടം നടന്ന കെട്ടിടമുള്ളത്. രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിർമാണത്തിനിടെ തകർന്നത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.