Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2025 22:26 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒമാൻ പ്രവാസി അസോസിയേഷനും, മക്ക ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം കുട്ടികളുടെ ചിത്രരചന മത്സരവും, മറ്റു വിവിധ കലാ പരുപാടികളോടെ ഗുബ്രയിലെ മക്കാ ഹൈപ്പർമാർക്കറ്റിൽ വെച്ച് ആഘോഷിച്ചു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ നൂറോളം കുട്ടികൾ ചിത്ര രചന മത്സരത്തിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും, സർട്ടഫിക്കറ്റുകളും, ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും ഓപ്പറേഷൻ ഹെഡ് സന്തോഷ് പിള്ള, ഷോപ്പ് മാനേജർ സുരേഷ് കുമാർ എന്നിവർ ചേർന്ന് വിതരണം നടത്തി.
സീനിയർ വിഭാഗത്തിൽ നിന്നും അന്ന മരിയ ജോർജ്, നന്ദ പ്രേം, ബദ്ര നായർ എന്നിവരും. ജൂനിയർ വിഭാഗത്തിൽ ആദിൽ കുര്യൻ, ആദ്യ സുഭാഷ് നായർ, ധ്യാൻ ദീപക് എന്നിവരും, സബ്ജൂനിയർ വിഭാഗത്തിൽ പ്രാർത്ഥന പ്രമോദ്, ജെനിട്ട ജീജോ, ഇശാൻ അനീഷ് എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി.
ആഘോഷത്തിൽ പങ്കെടുത്ത വിവിധ രാജ്യക്കാരായ എല്ലാവർക്കും മധുര വിതരണവും നൽകി. പ്രസിഡന്റ് വിജി തോമസ് വൈദ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നൂറുദ്ദീൻ സ്വാഗതവും അഡ്വക്കേറ്റ് ജെസ്സിജോസ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.വൈസ് പ്രസിഡണ്ട് ജസീം കരിക്കോട് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
acebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.