Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്ന മാനവ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും ഇന്ന്

13 Mar 2026 07:50 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്ന മാനവ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും ഇന്ന് (2026 മാർച്ച് 13 വെള്ളിയാഴ്ച) മസ്ക‌റ്റ് അസൈബയിൽ പ്രവർത്തിക്കുന്ന ലാംസത്ത് ആയുർവേദിക് ക്ലിനിക്കിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

മത സൗഹാർദ്ദം എന്നത് വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും സഹകരണത്തോടും കൂടി ഒരുമിച്ചു ജീവിക്കുന്ന അവസ്ഥയാണ്.

ഒരു ജനാധിപത്യ രാജ്യത്തിന്റെ, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തിന്റെ നിലനിൽപ്പിന് ഇത് അത്യന്താപേക്ഷിതമാണ്.

കേരളത്തിന്റെ ചരിത്രവും, സംസ്‌കാരവും മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ്.

ഒമാൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്ന മാനവ സൗഹൃദ സംഗമത്തിലും ഇഫ്താർ വിരുന്നിലും മുൻ എസ് ബി ഐ ഫിനാൻഷ്യൽ എക്സ്പെർട്ട് അഡ്വക്കേറ്റ് ആർ മധുസൂദനൻ, ലക്ചററും സോഷ്യൽ വർക്കറുമായ ഡോക്ടർ സജി ഉതുപ്പൻ, മീഡിയവൺ ചാനൽ ഒമാൻ റീജണൽ മാനേജർ ഷക്കീൽ ഹസ്സൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News