Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസാധാരണ സാഹചര്യം മൂലം വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ നഷ്ടപരിഹാരത്തിന് അർഹതയില്ല: ഒമാൻ സിവിൽ ഏവിയേഷൻ

28 Apr 2026 14:11 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: അസാധാരണ സാഹചര്യം മൂലം വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി.

വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങൾ കാരണം വിമാന യാത്രയിൽ തടസ്സമുണ്ടാകുമ്പോഴാണിത്.

'ക്വസ്റ്റ്യൻ ഇൻ ഏവിയേഷൻ' ബോധവത്കരണ കാമ്പയിന്റെ ഭാഗമായുള്ള പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്താരാഷ്ട്രതലത്തിൽ ഫോഴ്‌സ് മജ്യൂർ ആയി അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ വിമാനങ്ങളുടെ കാലതാമസമോ റദ്ദാക്കലോ ഉണ്ടായാൽ നഷ്ടപരിഹാരം ലഭ്യമാകില്ലെന്ന് സിഎഎ പറഞ്ഞു.

ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടും എയർലൈനുകൾക്ക് തടയാൻ കഴിയാത്ത ബാഹ്യ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നതിലാണിത്.

Follow us on :

More in Related News