Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോടിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുതിയ ദിശ; Future Calicut 360° സെപ്റ്റംബർ 1ന്

29 Aug 2026 12:05 IST

NewsDelivery

Share News :

കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് ‘FUTURE CALICUT 360° – CALICUT DEVELOPMENT CONCLAVE’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 1ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ കോഴിക്കോട് ലുലു മാളിൽ വെച്ചാണ് പരിപാടിയെന്ന് കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ മേഖലകളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യവസായികൾ, സംരംഭകർ, സാങ്കേതിക വിദഗ്ധർ, വിദ്യാഭ്യാസ പ്രവർത്തകർ, യുവജനങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും.

കോഴിക്കോടിന്റെ വികസന സാധ്യതകൾ വിവിധ മേഖലകളിൽ സമഗ്രമായി വിലയിരുത്തുകയും നഗരത്തിന്റെ ഭാവി വികസനത്തിന് ആവശ്യമായ പുതിയ ആശയങ്ങളും പദ്ധതികളും ചർച്ച ചെയ്ത് രൂപപ്പെടുത്തുകയുമാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം.

വ്യവസായം, വാണിജ്യം, ഐ.ടി., അടിസ്ഥാന സൗകര്യ വികസനം, നഗരവികസനം, റോഡ്-ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, മത്സ്യബന്ധനം, കൃഷി, പരിസ്ഥിതി, യുവജന-കായിക മേഖലകൾ ഉൾപ്പെടെ കോഴിക്കോടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ച ചെയ്യും.

നിലവിലെ വികസന ആവശ്യങ്ങൾക്കൊപ്പം വരുംതലമുറയുടെ സാധ്യതകളും പരിഗണിച്ച് കോഴിക്കോടിനായി സമഗ്രമായ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനുള്ള വേദിയായിരിക്കും കോൺക്ലേവെന്ന് സംഘാടകർ അറിയിച്ചു.

‘കോഴിക്കോടിന്റെ വികസന സ്വപ്‌നങ്ങൾക്ക് ഒരുമിച്ച് പുതിയ ദിശ നൽകാം’ എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘FUTURE CALICUT 360° – A Vision for a Better Calicut’ എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.

കോഴിക്കോടിന്റെ വികസനത്തിൽ താൽപര്യമുള്ള രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യവസായികൾ, സംരംഭകർ, വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർ, യുവജനങ്ങൾ, സാങ്കേതിക വിദഗ്ധർ, മാധ്യമപ്രവർത്തകർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കോർപ്പറേഷൻ കൗൺസിലർമാരായ എസ്.കെ. അബൂബക്കർ (ഡിസിസി ജനറൽ സെക്രട്ടറി), ബൈജു കാളക്കണ്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News