Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം അതിരൂപത സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ സമൂഹബലിയും പതാക ഉയർത്തലും നടന്നു

29 Aug 2026 19:33 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായ നിയുക്ത പിതാവ് തോമസ് ആനിമൂട്ടിലച്ചനെ കോട്ടയത്ത് ബിഷപ്പ് ഹൗസിൽ എത്തി മന്ത്രി മോൻസ് ജോസഫ്

സന്ദർശിക്കുകയും അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. 

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ്, സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി, സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം തിരുമേനി, ദീപിക മാനേജിംഗ് ഡയറക്ടറും വികാരിജനറലുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. എബ്രഹാം പറമ്പേട്ട് അച്ചൻ, ഫാ.തോമസ് ആതോപ്പളളി തുടങ്ങിയവർ സമീപത്ത് .

കോട്ടയം അതിരൂപത സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് രാവിലെ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ ബലിയിലും തുടർന്ന് നടന്ന പതാക ഉയർത്തൽ ചടങ്ങിലും പങ്കെടുക്കുകയും നിയുക്ത പിതാവ് തോമസ് ആനിമൂട്ടിലച്ചന് അനുമോദനങ്ങളും ആശംസകളും അർപ്പിക്കുകയും ചെയ്തു മന്ത്രി.

കേരളസഭാ ചരിത്രത്തിൽ കോട്ടയം അതിരൂപതയുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമായി നയിക്കുന്നതിനും ലോകം മുഴുവൻ പടർന്ന് പന്തലിച്ചു നിൽക്കുന്ന ക്നാനായ സമുദായത്തിൻ്റെ ഭാവി വളർച്ചയ്ക്കും ക്നാനായ മക്കളുടെ ആത്മീയ ശുശ്രൂഷക്കും വിലപ്പെട്ട സംഭാവന നൽകുവാൻ നിയുക്ത പിതാവ് ഫാ.തോമസ് ആനിമൂട്ടിലിന് കഴിയട്ടെ എന്ന് സ്നേഹപൂർവ്വം മന്ത്രി ആശംസിച്ചു








Follow us on :

More in Related News