Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴൂരിൽ ചതയദിന രജതജൂബിലി ആഘോഷവും ഓഫീസ് മന്ദിരോദ്ഘാടനവും ഭക്തിനിർഭരമായി നടന്നു.

29 Aug 2026 19:11 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി: കീഴൂർ എസ്.എൻ.ഡി.പി. യോഗം ശാഖ നമ്പർ 1659-ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 172-ാമത് ചതയദിന രജതജൂബിലി ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. ബ്രഹ്മശ്രീ പൂത്തോട്ട ലാലൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി വിനീഷ് തന്ത്രികൾ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ പ്രത്യേക പൂജകളോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്.

​ കീഴൂർ എസ്.എൻ.ഡി.പി. ഹാളിൽ ചേർന്ന രജതജൂബിലി ആഘോഷ സമ്മേളനവും പുതിയ ശാഖാ ഓഫീസിന്റെ സമർപ്പണവും ജലസേചന-ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ മന്ത്രിക്ക് ഊഷ്മളമായ സ്വീകരണവും നൽകി.

​എ.ഡി. പ്രസാദ് ആരിശ്ശേരിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാഖാ സെക്രട്ടറി പി.കെ. മോഹൻദാസ് സ്വാഗതം ആശംസിച്ചു. കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. കിഷോർ കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സി.എം. ബാബു ശാഖയിലെ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ പ്രസിഡന്റ് എം.വി. ഭാസി അനുഗ്രഹപ്രഭാഷണം നടത്തി.

​ഉളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ്, വാർഡ് മെമ്പർ ജിത്തു കരിമാടം, യൂണിയൻ കമ്മിറ്റിയംഗം മനോജ് കരയത്തെൽ , ബിജു ലക്ഷ്മണൻ, ഷൈല തങ്കച്ചൻ, സരിത സജി, മിനിലാ‍ൽ കിളികുത്തിയേൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

​സമ്മേളനത്തിനു ശേഷം വിഭവസമൃദ്ധമായ മഹാപ്രസാദമൂട്ടും തുടര്‍ന്ന് ഗ്രാമാന്തരീക്ഷത്തിന് ഉത്സവച്ഛായ പകർന്നുകൊണ്ട് വിവിധ കലാകായിക മത്സരങ്ങളും വർണാഭമായ ഓണാഘോഷ പരിപാടികളും അരങ്ങേറി.

Follow us on :

More in Related News