Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നംകുളം യൂണിയനിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം ..

28 Aug 2026 18:39 IST

MUKUNDAN

Share News :

കുന്നംകുളം:എസ്എൻഡിപി യോഗം കുന്നംകുളം യൂണിയൻ 172 -മത് ശ്രീനാരായണ ഗുരുജയന്തി സമുചിതമായി ആഘോഷിച്ചു.കുന്നംകുളം നഗരസഭ ഹാളിൽ മുൻ പ്രസിഡന്റ് ടി.ആർ.ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ച പൊതുസമ്മേളത്തിൽ യൂണിയൻ പ്രസിഡന്റ് കെ.എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ദയിത അഭിലാഷ് രംഗപൂജയും,ജഗനാഥ് ചെണ്ടമേളവും നടത്തി.ദൃശ്യകല പാർക്കാടി സംഘവും,കാവിലമ്മ ചിറ്റഞ്ഞൂർ സംഘവും അവതരിപ്പിച്ച വീരനാട്യം സദസ്സിനെ ഇളക്കിമറിച്ചു.ആര്യ സ്വാഗതവും യൂണിയൻ സെക്രട്ടറി പി.കെ.മോഹനൻ ജയന്തിസന്ദേശവും നൽകി.ഇ.വി.ശങ്കരനാരായണൻ,അനിൽ മൂത്തേടത്ത്,സി.കെ.ശശി,എം.ബി.ദിനേശ്,വനിതാസംഘം പ്രസിഡന്റ് ലളിത ഗോപിനാഥ്,ദിവ്യ,ശ്രീന സുജിത,ഷീല എന്നിവർ നേതൃത്വം നൽകി.ഡയറക്ടർ ബോർഡംഗം ചന്ദ്രൻ കിളിയംപറമ്പിൽ നന്ദി പറഞ്ഞു.

Follow us on :

More in Related News