Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം; യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ഷാക്കിറിനെ പദവിയില്‍ നിന്നും നീക്കി

29 Aug 2026 22:30 IST

NewsDelivery

Share News :

കോഴിക്കോട്: ആത്മഹത്യ ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിറിനെ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും എല്ലാ പദവികളിൽ നിന്നും നീക്കി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഷൗക്കത്ത്, ‘യുക്തിവാദം തലക്ക് കയറിയാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു’ സികെ ഷാക്കിറിന്റെ വിവാദ പരാമർശം. നിലവിലെ നിയമപ്രകാരം ഇക്കാര്യത്തിൽ എംവിഡി ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്നും മാധ്യമങ്ങളും നവമാധ്യമങ്ങളും വിഷയത്തിൽ തെറ്റായ നിരീക്ഷണങ്ങളാണ് നടത്തുന്നതെന്നും ഷാക്കിർ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വിവാദമായതോടെ ഷാക്കിർ പോസ്റ്റ് പിൻവലിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പാർട്ടി നടപടി.

ഒരു ഏജന്റിന്റെ പിന്തുണയില്ലാതെ സംവിധാനം മുന്നോട്ട് പോകില്ലെന്ന എംവിഡി ഉദ്യോഗസ്ഥരുടെ നിലപാടാണ് ഷൗക്കത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ അരീക്കോട് പൊലീസ് അന്വേഷണം തുടരുകയാണ്.

Follow us on :

More in Related News