Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2026 07:40 IST
Share News :
ചാത്തന്നൂർ:കൊട്ടിയത്ത് റിസോർട്ട് ജീവനക്കാരന്റെ ദുരൂഹ മരണം ഉടമക്കെതിരെ കൊലപാതക ആരോപണവുമായി കുടുംബം.
കൊല്ലം ഇരവിപുരം താന്നിയിൽ പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ഉടമയാണ് ജീവനക്കാരനെ മർദിച്ചത്.ഒരാഴ്ച്ച മുൻപാണ് സംഭവം നടന്നത്. കൊട്ടിയം പുല്ലിച്ചിറ അനീഷ സദനത്തിൽ റോജർ അഗംസ് നെപ്പോളിയൻ (42) മരണപെട്ടത്. ത*ലക്ക് മർദ്ദനമേറ്റ റോജർ അഗംസ് ആദ്യം മയ്യനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം പെട്ടെന്ന് ഇയാൾ അബോധാവസ്ഥയിൽ ആകുക യായിരുന്നു ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടി ജീവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ റോജർ അഗംസിന്റെ മരണം സ്ഥിരീകരിച്ചു. തുടർന്ന് ഇരവിപുരം. പോലീസ് കേസെടുത്തു റിസോർട് ഉടമക്കായി തിരച്ചിൽ ആരംഭിച്ചു. ഈ റിസോർട് വാടകയ്ക്ക് കൊടുത്ത വ്യക്തിയുടെ ജീവനക്കാരനായിരുന്നു അഗംസ് എന്നാൽ റിസോർട്ടിന്റ ശരിയായ ഉടമ തിരുവനന്തപുരം സ്വദേശി യായ ജോൺ റിസോർട്ടിൽ എത്തിയ സമയത്തുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ്.
Follow us on :
More in Related News
Please select your location.