Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടാണിയിൽ മെഡികെയർ സെപ്റ്റംബർ ഒന്നിന് നാടിന് സമർപ്പിക്കും

29 Aug 2026 16:19 IST

NewsDelivery

Share News :

കോഴിക്കോട്- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈസ്റ്റ് മലയമ്മയിൽ ആരംഭിക്കുന്ന പട്ടാണിയിൽ മെഡികെയർ സെപ്റ്റംബർ ഒന്നിന് നാടിന് സമർപ്പിക്കും. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി.ഡി സതീശൻ മെഡികെയറിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഓപ്പറേഷൻ തിയേറ്റർ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം നിർവഹിക്കും. എം.കെ. രാഘവൻ എംപി, ഇ.ടി. മുഹമ്മദ് ബഷീർ എംപി എന്നിവർ മുഖ്യാതിഥികളാകും. എം.എൽ.എമാരായ എം.എ. റസാഖ് മാസ്റ്റർ, സി.കെ. കാസിം, അഡ്വ. കെ. പ്രവീൺകുമാർ, പി.കെ. ഫിറോസ്, അഡ്വ. കെ. ജയന്ത്, കെ.എം. അഭിജിത്ത്, അഡ്വ. ഫാത്തിമ തഹ്ലിയ, വി.ടി. സൂരജ്, അഡ്വ. വിദ്യ ബാലകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ എന്നിവർ പങ്കെടുക്കും.

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ഷാക്കിറിനെ പദവിയില്‍ നിന്നും നീക്കി

താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്‌സ് വയലിൽ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.വി. ബാലൻ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഫസീല എന്നിവരും ആശംസകൾ

മുൻ എം.എൽ.എമാരായ ലിൻ്റോ ജോസഫ്, അഡ്വ. പി.ടി.എ. റഹീം എന്നിവരും ആരോഗ്യരംഗത്തെ പ്രമുഖരായ സി.എൻ. വിജയകൃഷ്‌ണൻ (എംവിആർ ക്യാൻസർ സെൻ്റർ), ഡോ. നവാസ് (കെഎംസിടി), ഡോ. അൻവർ (ഇഖ്റ ആശുപത്രി), ഡോ. ഇദ്രിസ് (ഇഖ്റ തണൽ), അബ്ദുൾ അസീസ് (ശാന്തി ഹോസ്‌പിറ്റൽ) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചടങ്ങിന്റെ ഭാഗമാകുമെന്ന് പട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അബ്ദുൾ അസീസ് സി.കെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രസ്റ്റ് വൈസ് ചെയർമാൻ മിസ്‌രി അബ്ദുൽ അസീസ്, സിഇഒ ഫാത്തിമ നഹ്‌ല,  ട്രസ്റ്റി മുഹമ്മദ് നിഹാൽ സി.കെ, പട്ടാണിയിൽ മെഡികെയർ മെഡിക്കൽ ഡയറക്ടർ ഡോ. റമീസ് ഹസ്സൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News