Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷണൽ സ്പോർട്സ് ഡേ:ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

29 Aug 2026 21:33 IST

MUKUNDAN

Share News :

ചാവക്കാട്:നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി മേരാ യുവ ഭാരത്‌ തൃശ്ശൂരും കടപ്പുറം ഫ്രണ്ട്‌സ് ക്ലബ് പുതിയങ്ങാടിയും സംയുക്തമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.മനാഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക്റ്റ് യൂത്ത് ഓഫീസർ സി.ബിൻസി മുഖ്യാഥിതിയായി.ചാവക്കാട് ബ്ലോക്ക്‌ യൂത്ത് കോഡിനേറ്റർ ആശ,വാർഡ് മെമ്പർ നഈമ ബീവിയും  ആശംസകൾ അറിയിച്ച് സംസാരിച്ചു.ടൂർണമെന്റിലെ വിജയികളായ എഫ്.സി.അമിഗോസിന് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് ട്രോഫി കൈമാറി.റണ്ണേഴ്സ് വൈഎംഎ കടപ്പുറത്തിന് വാർഡ് മെമ്പർ നഈമ ബീവി ട്രോഫി കൈമാറി.കടപ്പുറം ഫ്രണ്ട്‌സ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് പി.എച്ച്.ഷഫീക് സെക്രട്ടറി അമീർ,ട്രഷറര്‍ അബുബക്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News