Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി എസ്.ഹരിഗോപാൽ ചുമതലയേറ്റു..

25 Aug 2026 18:54 IST

MUKUNDAN

Share News :

ഗുരുവായൂർ:ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി എസ്.ഹരിഗോപാൽ ചുമതലയേറ്റു.അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്.ഇന്ന് രാവിലെ എട്ടരയോടെ ദേവസ്വം കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്ററുടെ ചേമ്പറിലായിരുന്നു ചടങ്ങ്.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്,ഭരണസമിതി അംഗങ്ങളായ സി.മനോജ്,മനോജ് ബി.നായർ,എം.യു.ഷിനിജ,ദേവസ്വം ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പിട്ടു.ജില്ലാ കളക്ടർ അഡ്മിനിസ്ട്രേറ്ററുടെ ചുമതല കൈമാറി.ദേവസ്വം സ്ഥിര നിക്ഷേപ രജിസ്റ്റർ,സ്വർണ്ണം,വെള്ളി സ്‌റ്റോക്ക് രജിസ്റ്റർ,ഡബിൾ ലോക്കർ രജിസ്റ്റർ എന്നിവയിൽ ഒപ്പു രേഖപ്പെടുത്തി പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റു.പുതിയ അഡ്മിനിസ്ട്രേറ്റർക്ക് ജില്ലാ കളക്ടർ ആശംസകൾ നേർന്നു.ചടങ്ങിൽ ഡി.എ മാരായ കെ.ഗീത,പ്രമോദ് കളരിക്കൽ,എം.രാധ,കെ.എസ്.മായാദേവി,പി.ആർ.ഒ വിമൽ ജി.നാഥ്,അസി.മാനേജർ കെ.കെ.സുഭാഷ് ഉൾപ്പെടെ ജീവനക്കാരും സന്നിഹിതരായി.അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്.എൽ.അരുണിതയാണ് ഭാര്യ. 


Follow us on :

More in Related News