Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2026 08:42 IST
Share News :
നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 688 ആയി. കാണാതായ 2,400ലേറെ പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ബന്ധപ്പെടാൻ കഴിയാതിരുന്ന 50ഓളം ഇന്ത്യക്കാരുമായും ആശയവിനിമയം പുനഃസ്ഥാപിച്ചു.
അതേസമയം, 275 ഇന്ത്യൻ പൗരന്മാരെയും 128 ഇന്ത്യൻ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ കഴിഞ്ഞിട്ടില്ല. ഏഴ് മലയാളികളുമായും ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് നോർക്ക അറിയിച്ചു.
പ്രളയത്തെ തുടർന്ന് രൂക്ഷമായ ഊർജ പ്രതിസന്ധി നേരിടുന്ന നേപ്പാൾ ഇന്ത്യയുടെ സഹായം തേടി. അടിയന്തര സാഹചര്യം മറികടക്കാൻ മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതിയാണ് നേപ്പാൾ ആവശ്യപ്പെട്ടത്. രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നതോടെ വൈദ്യുതി ഉൽപ്പാദനത്തിൽ 550 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.
നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസൃതമായി നേപ്പാളിന്റെ ആവശ്യം പരിഗണിക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. നേപ്പാളിൽ നിന്നുള്ള വൈദ്യുതി വിതരണം കുറഞ്ഞത് ഇന്ത്യയിലെ ആഭ്യന്തര വൈദ്യുതി ലഭ്യതയെ ബാധിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
അതിനിടെ, ഭോട്ടെ കോശി നദിയിൽ പ്രളയ മുന്നറിയിപ്പ് നൽകിയതോടെ നുവാക്കോട്ടിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനവും തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ്.
നേപ്പാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഇന്ത്യയും സജീവമായി രംഗത്തുണ്ട്. വിദഗ്ധർ ഉൾപ്പെടുന്ന സംഘവുമായി ഇന്ത്യൻ വ്യോമസേനയുടെ നാലാമത്തെ വിമാനം നേപ്പാളിലെത്തി. പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, ശുചിത്വ കിറ്റുകൾ എന്നിവ ഉൾപ്പെടെ 11 ടൺ അവശ്യസാധനങ്ങളാണ് സി-130 വിമാനത്തിൽ എത്തിച്ചത്.
Follow us on :
Tags:
More in Related News
Please select your location.