Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവൻറെ 172-ാം ജയന്തി വിപുലമായി ആഘോഷിച്ചു

28 Aug 2026 19:01 IST

MUKUNDAN

Share News :

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവൻറെ 172-ാം ജയന്തി വിപുലമായി ആഘോഷിച്ചു.യൂണിയൻ പരിധിയിലുള്ള ശാഖകൾ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ നടത്തപ്പെട്ടത്.രാവിലെ 8 മണിക്ക് യൂണിയൻ ഓഫീസിൽ ഗുരുപൂജയും അഷ്ടോത്തരനാമാവലിയും സമൂഹപ്രാർത്ഥനയും നടന്നു.യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ പതാകയുയർത്തി.യൂണിയൻ സെക്രട്ടറി പി.എ.സജീവൻ,യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം),എ.എസ്.വിമലാനന്ദൻ മാസ്റ്റർ,കൗൺസിലർ കെ.കെ.രാജൻ,കെ.ജി.ശരവണൻ,വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ യൂണിയൻ യൂത്ത്മൂവ്മെൻ്റ് കമ്മിറ്റി അംഗം കെ.ആർ.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് യൂണിയൻ ഭാരവാഹികൾ വിവിധ ശാഖകളിലെ പരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചു.കാരക്കാട്,പാലയൂർ,മാമാ ബസാർ,പാവറട്ടി,മണക്കോട്ടുകാവ്,പാങ്ങ്,മുല്ലശ്ശേരി വെസ്റ്റ്,മുല്ലശ്ശേരി ഈസ്റ്റ്,ഇരിമ്പ്രനെല്ലൂർ,പെരുവല്ലൂർ,പേനകം,ഊരകം പതിയാർകുളങ്ങര,മധുക്കര,എളവള്ളി,വാക,പറയ്ക്കാട്,ചേലൂർ,എളവള്ളി,ചിറ്റാട്ടുകര,ബ്രഹ്മകുളം,തൈക്കാട്,ഇരിങ്ങപ്പുറം ഈസ്റ്റ്,തിരുവെങ്കിടം,കോട്ടപ്പടി,ചൈലതൂർ,ഞമനേങ്ങാട്,ചമ്മന്നൂർ,ആറുപുറം,പഞ്ചവടി,മണത്തല,പുന്ന,ബ്ലാങ്ങാട് തുടങ്ങി 60 ഓളം ശാഖകളിൽ ജയന്തി സമ്മേളനവും,നാമജപ ഘോഷയാത്രയും മറ്റ് വിവിധ പരിപാടികളോടും കൂടി നടന്നു.


Follow us on :

More in Related News