Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കറുകമാട് മുല്ലപ്പുഴ ജലോത്സവം 30-ന്(ഞായറാഴ്ച്ച)

27 Aug 2026 19:49 IST

MUKUNDAN

Share News :

ചാവക്കാട്:ജില്ലാ പഞ്ചായത്തും കറുകമാട് കലാസാംസ്കാരിക വേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ഡോ.എപിജെ അബ്ദുൽ കലാം എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള കറുകമാട് മുല്ലപ്പുഴ ജലോത്സവം 30-ന് നടക്കുമെന്ന് ഭാരവാഹികളായ എ.അബ്ദുറഹീം,എ.കെ.ഫയാസ്, ആർ.എസ്.ഷരീഫ്,കെ.എം.എസ്.കബീർ എന്നിവർ അറിയിച്ചു.കറുകമാട് മുല്ലപ്പുഴയിൽ 30-ന് ഉച്ചക്ക് ഒന്നിന് എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും.കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം.മനാഫ് അധ്യക്ഷനാകും.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ സമ്മാനദാനം നിർവഹിക്കും. ഏഴ് വള്ളങ്ങൾ എ ഗ്രേഡിലും 9 വള്ളങ്ങൾ ബി ഗ്രേഡിലും മത്സരിക്കും.ജില്ലാ പഞ്ചായത്ത് 2 ലക്ഷം രൂപയാണ് വള്ളക്കളിക്ക് നൽകുന്നതെന്ന് കെ.കെ.എസ്.വി പ്രസിഡന്റ് എ.അബ്ദുറഹീം പറഞ്ഞു.

Follow us on :

More in Related News