Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2026 17:27 IST
Share News :
വൈക്കം: കെ പി പി എൽ ക്വാർട്ടേഴ്സിൽ കോട്ടയം സ്വദേശിയായ യൂട്ടിലിറ്റി മെയിൻ്റനൻസ് ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം കൂരോപ്പട പ്ലാക്കാട്ടൂർ ഞാഞ്ഞിലത്ത് പറമ്പിൽ എൻ.എസ് ശ്രീജിത്ത് (43)നെയാണ് ശനിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഏതാനും ആഴ്ചകൾക്ക് മുമ്പ് അർമേനിയയിലേക്ക് ജോലിക്ക് പോകുന്നതിന് ലീവെടുത്തിരുന്നു. എന്നാൽ അവിടെ രണ്ടാഴ്ചയോളം ജോലി ചെയ്തെങ്കിലും മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യം വന്നതോടെ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. ആഗസ്റ്റ് 31 മുതൽ വീണ്ടും കെ പി പിഎല്ലിൽ ജോലിക്ക് പ്രവേശിക്കുന്നതിനായി ഇന്നലെയാണ് കോട്ടേഴ്സിൽ എത്തിയത്. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ സ്വദേശിയായ കെ പി പി എൽ ജീവനക്കാരനും കോട്ടേഴ്സിൽ ജീവനൊടുക്കിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.