Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2026 18:35 IST
Share News :
ചാവക്കാട്:മത്സ്യ തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ കൊണ്ടുവന്നിട്ടുള്ള മത്സ്യ ഭവന പുനരുദ്ധാരണ പദ്ധതിക്കുള്ള അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 31നാണ്.ഓഗസ്റ്റ് മാസത്തിൽ സർക്കാർ ഓഫീസുകൾ 12 ദിവസത്തിലധികം അവധിയായതിനാൽ ഈ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ നൽകേണ്ട സർട്ടിഫിക്കറ്റുകളായ സ്ഥിര താമസ സർട്ടിഫിക്കറ്റ്,വീടിന്റെ കാലപ്പഴക്കം കാണിക്കുന്ന സർട്ടിഫിക്കറ്റ്,കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വീടിന് മറ്റു സഹായങ്ങൾ ലഭിച്ചിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ് എന്നിവയെല്ലാം സമയത്തിന് ലഭിക്കാത്ത അവസ്ഥയാണ്.മത്സ്യത്തൊഴിലാളികൾക്ക് ഏറെ ഉപകാരപ്രദമായിട്ടുള്ള പദ്ധതിയായ മത്സ്യ ഭവന പുനരുദ്ധാരണ പദ്ധതിക്കുള്ള അപേക്ഷ തിയ്യതി നീട്ടി മത്സ്യത്തൊഴിലാളികളെ സഹായിക്കണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.