Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മർച്ചൻ്റ്സ് ഓണം പൊന്നോണം ഓഗസ്റ്റ് 28,29 തിയ്യതികളിൽ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടത്തുമെന്ന്..

27 Aug 2026 19:43 IST

MUKUNDAN

Share News :

ചാവക്കാട്:മർച്ചൻ്റ്സ് ഓണം പൊന്നോണം ഓഗസ്റ്റ് 28,29 തിയ്യതികളിൽ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്റും,തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുൽ ഹമീദ്,ചാവക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്,ട്രഷറർ കെ.കെ.സേതുമാധവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആഘോഷത്തിൻ്റെ ഭാഗമായി കലാകായിക മത്സരങ്ങൾ നടത്തും.28-ന് രാവിലെ മുതൽ പൂക്കളം,തിരുവാതിരക്കളി,വടംവലി എന്നിവയിൽ മത്സരവും,29-ന് മലയാളി മങ്ക മത്സരവും നടക്കും.29-ന് വൈകിട്ട് 4.30-ന് സാംസ്‌കാരിക സമ്മേളനം എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 6 മുതൽ രാത്രി 10 വരെ മെഗാ മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടാകും.വാർത്താസമ്മേളനത്തിൽ സിഎംഎ വൈസ് പ്രസിഡന്റ് കെ.എൻ.സുധീർ,സെക്രട്ടറിമാരായ പി.എസ്.അക്ബർ,ആറ്റൂർ രാജൻ,അബ്ദുൽ ജാഫർ എന്നിവരും പങ്കെടുത്തു.29-ന് ഉറിയടി,കസേരക്കളി,സ്‌പൂൺറെയ്‌സ്,സുന്ദരിക്ക് പൊട്ടുകുത്തൽ എന്നിവയിൽ സൗഹൃദ മത്സരങ്ങൾ നടക്കും. 

Follow us on :

More in Related News