Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2026 10:45 IST
Share News :
കണ്ണൂർ - കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ ഒരു തടവുകാരന് കുത്തേറ്റു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലാണ് സംഘർഷമുണ്ടായത്. കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്നയാളാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. പരുക്കേറ്റയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, കണ്ണൂർ സ്പെഷൽ സബ് ജയിലിൽ ജയിൽ ഉദ്യോഗസ്ഥനെ തടവുകാരൻ മർദിച്ചു. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്നയാളാണ് അസിസ്റ്റന്റ് പ്രിസൺ ഓഫിസറെ മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Follow us on :
Tags:
More in Related News
Please select your location.