Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ നാളെ നീറ്റ്-യുജി 2026 പരീക്ഷ; വിദ്യാർഥികൾ നേരത്തെ എത്തണമെന്ന് ഇന്ത്യൻ എംബസി നിർദേശം

21 Jun 2026 00:25 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET-UG) 2026 പരീക്ഷ ഒമാനിൽ ജൂൺ 21 ഞായറാഴ്ച നടത്തുമെന്ന് ഇന്ത്യൻ എംബസി, മസ്കറ്റ് അറിയിച്ചു.

പരീക്ഷ പേനയും പേപ്പറും ഉപയോഗിച്ചുള്ള ഓഫ്‌ലൈൻ രീതിയിലായിരിക്കും നടക്കുക. മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ ന്യൂ മൾട്ടിപർപ്പസ് ഹാൾ (ഇ ബ്ലോക്ക്) ആണ് പരീക്ഷാകേന്ദ്രം. ഒമാൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ 3.45 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രത്തിന്റെ പ്രധാന പ്രവേശന കവാടം രാവിലെ 9.30 മുതൽ തുറന്നിരിക്കുമെന്നും ഉച്ചയ്ക്ക് 12 മണിക്ക് ശേഷം എത്തുന്ന വിദ്യാർഥികളെ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

രേഖാ പരിശോധനയും സുരക്ഷാ പരിശോധനയും പൂർത്തിയാക്കുന്നതിനായി പരീക്ഷാർഥികൾ രാവിലെ 11.30-ന് മുമ്പായി കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് നിർദേശിച്ചിട്ടുണ്ട്. അഡ്മിറ്റ് കാർഡിനൊപ്പം ആവശ്യമായ പാസ്‌പോർട്ട് സൈസ് ഫോട്ടോകളും തിരിച്ചറിയൽ രേഖയും നിർബന്ധമായും കൈവശം കരുതണം. പാസ്‌പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവ തിരിച്ചറിയൽ രേഖകളായി സ്വീകരിക്കും.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡ്രസ് കോഡ് ഉൾപ്പെടെയുള്ള എല്ലാ മാർഗനിർദേശങ്ങളും വിദ്യാർഥികൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസി ഓർമ്മിപ്പിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിർദേശങ്ങൾക്കായി എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റും പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Follow us on :

More in Related News