Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീറ്റ് പരീക്ഷ ജൂൺ 21ന്: 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ വീണ്ടും പരീക്ഷാ തയ്യാറെടുപ്പിലേക്ക്

15 May 2026 14:59 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2026 വീണ്ടും നടത്തുന്നതിനുള്ള പുതുക്കിയ തീയതി ദേശീയ പരീക്ഷാ ഏൻസിയായ എൻ.ടി.എ പ്രഖ്യാപിച്ചു. ജൂൺ 21നാണ് വീണ്ടും പരീക്ഷ നടക്കുക. ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച വിവാദങ്ങളെ തുടർന്ന് മെയ് 3ന് നടത്തിയ പരീക്ഷ റദ്ദാക്കിയതിനു പിന്നാലെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.

രാജ്യത്താകെ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. പരീക്ഷ റദ്ദാക്കിയതോടെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയും മാനസിക സമ്മർദ്ദവും ഉയർന്നിരുന്നു. പുതിയ അഡ്മിറ്റ് കാർഡുകൾ പരീക്ഷയ്ക്ക് മുമ്പ് പുറത്തിറക്കുമെന്ന് എൻ.ടി.എ അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണം വിവിധ കേന്ദ്ര ഏജൻസികൾക്കും സി.ബി.ഐയ്ക്കും കൈമാറിയിരിക്കുകയാണ്. പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷ നടത്തുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രദാൻ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലും വിദ്യാർത്ഥി സമൂഹത്തിനിടയിലും വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നിരവധി വിദ്യാർത്ഥികൾ വീണ്ടും തയ്യാറെടുപ്പിലേക്ക് മടങ്ങേണ്ട സാഹചര്യം വന്നതോടെ പരീക്ഷാ സംവിധാനം സംബന്ധിച്ച ചർച്ചകളും ശക്തമായി തുടരുകയാണ്.

Follow us on :

More in Related News