Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 01:41 IST
Share News :
സലാല: അധ്യാപനത്തിലെ മികവിന് ഇന്ത്യൻ സ്കൂൾസ് ഒമാൻ ഡയറക്‌ടർ ബോർഡ് ഏർപ്പെടുത്തിയ 'നവീൻ ആശർ കാസി അവാർഡ്‌സ് ഫോർ എക്സലൻസ് ഇൻ ടീച്ചിംഗ് 2025-26' അവാർഡുകൾ കരസ്ഥമാക്കി ഇന്ത്യൻ സ്കൂൾ സലാലയിലെ അഞ്ച് അധ്യാപകർ.
സീനിയർ വിഭാഗത്തിൽ ടി. കെ. നാരായണൻകുട്ടി, ഡോ. സന അൻസാരി, ഏഞ്ചൽ ഡിക്രൂസ്, കോ-സ്കോളാസ്റ്റിക് വിഭാഗത്തിൽ ഈശ്വർ ദേശ്‌മുഖ് പ്രിപ്പറേറ്ററി വിഭാഗത്തിൽ ധർണ ഗാർഗ് എന്നിവരാണ് സ്വർണമെഡലും സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയത്.
ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൽ നടന്ന ചടങ്ങിൽ സി.ബി.എസ്.ഇ. ഇന്ത്യ, സെക്രട്ടറി ഹിമാൻഷു ഗുപ്ത അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂളുകളുടെ ഡയറക്ടർ ജനറൽ ഡോ: ഖദീജ അൽ സലാമി വിശിഷ്ടാതിഥിയായിരുന്നു.
അവാർഡ് നേടിയ അധ്യാപകരെ പ്രിൻസിപ്പൽ ദീപക് പഠാങ്കറും , സ്കൂൾ മാനേജിംഗ് കമ്മിറ്റിയും അഭിനന്ദിച്ചു. അധ്യാപന മേഖലയിലെ സുസ്ഥിരമായ മികവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയതാണ് നവീൻ അഷർ ഖാസി അവാർഡുകൾ.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.