Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിത നാദിറ അൽ ഹാർത്തി മഞ്ഞുമലയിടിച്ചിലിൽ മരിച്ചു

01 Aug 2026 01:51 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ പ്രശസ്ത പർവതാരോഹകയും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഒമാനി വനിതയുമായ നാദിറ അൽ ഹാർത്തി പാകിസ്താനിൽ മഞ്ഞുമലയിടിച്ചിലിൽ ദാരുണമായി മരിച്ചു. പാകിസ്താനിലെ കാരക്കോറം പർവതനിരകളിലെ ബ്രോഡ് പീക്ക് കൊടുമുടിയിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്ന് ആൽപൈൻ ക്ലബ് ഓഫ് പാകിസ്താൻ സ്ഥിരീകരിച്ചു.

ഇന്നലെ രാവിലെ പ്രാദേശിക സമയം 9.30-ഓടെയായിരുന്നു അപകടം. ബ്രോഡ് പീക്ക് കീഴടക്കാനുള്ള ദൗത്യത്തിനിടെയാണ് മഞ്ഞുമലയിടിച്ചിൽ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് നാദിറയുടെ ജീവൻ രക്ഷിക്കാനായില്ല.

ഒമാന്റെ പർവതാരോഹണ ചരിത്രത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയായിരുന്നു നാദിറ അൽ ഹാർത്തി. എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിത എന്ന നേട്ടത്തിലൂടെ രാജ്യത്തിന് അഭിമാനമായ അവർ, സാഹസിക കായികരംഗത്ത് നിരവധി യുവാക്കൾക്ക് പ്രചോദനമായിരുന്നു. നാദിറയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഒമാനിലും അന്തർദേശീയ പർവതാരോഹണ സമൂഹത്തിലും വ്യാപകമായ ദുഃഖം രേഖപ്പെടുത്തി.

Follow us on :

More in Related News