Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2026 08:33 IST
Share News :
മസ്കറ്റ്: ലോക പാതു ഗതാഗത ദിനാചരണത്തിന്റെ ഭാഗമായി ഒമാനിലെ പൊതു ഗതാഗത സേവനമായ മുവസലാത്ത് ഏപ്രിൽ 17 വെള്ളിയാഴ്ച മസ്കറ്റിലും സലാലയിലും സൗജന്യ ബസ് സർവീസ് നടത്തി.
ദിനാചരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ പൊതുഗതാഗത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഈ പ്രത്യേക സേവനം ആയിരങ്ങൾ ഉപയോഗപ്പെടുത്തി.
മുസ്കറ്റ് നഗരത്തിലെ പ്രധാന റൂട്ടുകളിലും സലാലയിലെ തിരക്കേറിയ മാർഗങ്ങളിലുമായി സർവീസ് ശക്തിപ്പെടുത്തിയതോടെ രാവിലെ മുതൽ തന്നെ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
മുവസലാത്ത് ബസ് സർവീസ് തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ബസ്സിൽ കയറാത്ത പലരും കുടുംബസമേതം ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തി.
സർവീസിനോടനുബന്ധിച്ച് ബസുകളുടെ എണ്ണം വർധിപ്പിക്കുകയും യാത്രക്കാരുടെ സൗകര്യാർത്ഥം അധിക സ്റ്റോപ്പുകൾ ഉൾപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
സാധാരണയായി സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നു പലരും ബസിനുള്ളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ ലഭിച്ച ഈ അവസരം ഉപയോഗപ്പെടുത്തി. യാത്ര വളരെ സുഖകരമായിരുന്നുവെന്നും യാത്രക്കാർ പ്രതികരിച്ചു.
പൊതു ഗതാഗതത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ ബോധവൽക്കരിക്കാനും സ്വകാര്യ വാഹനങ്ങളിലുള്ള ആശ്രയം കുറയ്ക്കാനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിനും ഗതാഗത തിരക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗത ഉപയോഗം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ദിനാചരണത്തോടനുബന്ധിച്ച് ഓർമ്മിപ്പിച്ചു.
ഭാവിയിലും ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ തുടരുമെന്ന് മുവസലാത്ത് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.