Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചികിത്സക്കായി നാട്ടിലേക്ക് പോയ സാമൂഹിക പ്രവർത്തകനായ പ്രവാസി അന്തരിച്ചു

22 Jun 2026 12:54 IST

ENLIGHT MEDIA OMAN

Share News :

ദോഹ / പെരുമ്പടപ്പ്: ഖത്തർ ചാരിറ്റി ജീവനക്കാരനും ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സീനിയർ വൈസ് പ്രസിഡന്റുമായിരുന്ന പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി മുസ്തഫ പൂക്കാത്ത് (52) അന്തരിച്ചു.

അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സർജറിക്ക് ശേഷം ഖത്തറിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുസ്തഫയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഏകദേശം ഒരു മാസം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. സാമൂഹിക, സാംസ്കാരിക, ചാരിറ്റി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രവാസി മലയാളി ഓർഗനൈസേഷൻ (പി.എം.ഒ) ഖത്തർ മാനേജ്മെന്റ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ രംഗത്തെ സജീവ പ്രവർത്തകനുമായിരുന്നു.

പരേതനായ അബ്ദുള്ളക്കുട്ടിയുടെയും റുക്കിയയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ആസഫ്, ഫാത്തിമ അസ്‌ലിൻ. സഹോദരൻ: അസീസ് (ഖത്തർ ചാരിറ്റി).

ഖബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് പുത്തൻപള്ളി ഖബർസ്ഥാനിൽ നടക്കും.

Follow us on :

More in Related News