Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്ന് പതിറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ (ഗൾഫാർ) നിര്യാതനായി

06 Aug 2026 13:09 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്/എറണാകുളം: തൃശ്ശൂർ ജില്ലയിലെ എറിയാട് കറുകപ്പാടത്ത് പുത്തൻവീട്ടിൽ എൻജിനീയർ അബ്ദുറഹിമാന്റെയും കുഞ്ഞി തൈച്ചാലിൽ ഖുൽസു ടീച്ചറുടേയും മകനായ മുഹമ്മദ് അബ്ദുറഹിമാൻ (61) എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ നിര്യാതനായി.

മൂന്ന് പതിറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം മസ്കറ്റ് മിസ്ഫയിൽ പ്രവർത്തിക്കുന്ന ഗൾഫാർ റെഡിമിക്സ് പ്ലാന്റിന്റെ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി രണ്ട് മാസം മുമ്പാണ് അദ്ദേഹം നാട്ടിലെത്തിയത്.

പ്രവാസ ജീവിതത്തിനൊപ്പം സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്റെ വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പ്രവാസി സമൂഹത്തിനും വലിയ നഷ്ടമായതായി അടുത്ത ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജഹനാര, റോഷനാര. മരുമക്കൾ: ആഫിസ്, കെവിൻ. സഹോദരങ്ങൾ: ഹബീബ് റഹ്മാൻ, സെബു, ഡോ. സൗദ.

മയ്യത്ത് നിലവിൽ എറണാകുളം കടവന്ത്രയിലെ എൽ-കാസ്റ്റിലോ ഫ്ലാറ്റിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. കബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Follow us on :

More in Related News