Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എരുമേലിയിൽ സ്നേഹ വീഥിയൊരുക്കി മസ്കറ്റിലെ പൊതു പ്രവർത്തകൻ

05 Feb 2026 01:03 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കോട്ടയം ജില്ലയിൽ എരുമേലിയിലെ കനകപ്പലം–സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്കുള്ള റോഡ് വീതി കൂട്ടി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി നവീകരിച്ചു. വലിയ കുത്തിറക്കമുള്ള മൺറോഡായിരുന്നതിനാൽ പ്രായമായ വിശ്വാസികൾ ഉൾപ്പെടെ പൊതുജനങ്ങൾക്ക് വാഹനഗതാഗതം ഏറെ പ്രയാസകരമായിരുന്ന സാഹചര്യത്തിലാണ് റോഡ് പുനർനിർമാണം സാധ്യമായത്.

റോഡ് വീതി കൂട്ടുന്നതിനായി അധിക ഭൂമി ആവശ്യമായിരുന്നു. സമീപവാസിയായ പ്രവാസിയും പൊതു പ്രവർത്തകനുമായ മുഹമ്മദ് ഷാ റസാഖ് ഭൂമി സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നത്തിന് പരിഹാരമായത്. ഇതോടെ സ്നേഹവും സഹോദര്യവും മതേതരത്വവും നിറഞ്ഞൊരു വഴി പള്ളിയിലേക്കായി തുറക്കപ്പെട്ടു.

22 വർഷത്തിലധികമായി ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന മുഹമ്മദ് ഷാ റസാഖ് മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റും ഒമാൻ എരുമേലി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ്. ഒമാനിൽ സജീവമായി പൊതു പ്രവർത്തന രംഗത്ത് ഇടപെടുന്ന വ്യക്തിയാണ് അദ്ദേഹം. മതത്തിന്റെ അതിർത്തികൾക്കപ്പുറം മാനവികതയുടെ സന്ദേശമാണ് ഈ നടപടിയിലൂടെ അദ്ദേഹം പങ്കുവച്ചത്.

പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. നിർമാണം പൂർത്തിയായ റോഡ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനയോഗത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോൺ സാമുവൽ അധ്യക്ഷത വഹിച്ചു. മുൻ മെമ്പർ സുനിൽ ചെറിയാൻ, പൊതുപ്രവർത്തകരായ ബിനോ ജോൺ ചാലക്കുഴി, സി.പി. മാത്തൻ, മുഹമ്മദ് ഷാ റസാഖിന്റെ ഭാര്യ പിതാവ് ഇസ്മായിൽ മൂത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടന സമയത്ത് മസ്കറ്റിൽ പ്രവാസിയായിരുന്ന മുഹമ്മദ് ഷാ റസാഖിനെ വീഡിയോ കോൾ വഴി എംഎൽഎയും നാട്ടുകാരും അഭിനന്ദനം അറിയിച്ചു. റോഡ് നിർമാണം പൂർത്തിയായതിലുള്ള സന്തോഷം എംഎൽഎ സാമൂഹിക മാധ്യമങ്ങളിലൂടെയും പങ്കുവച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News