Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2026 06:56 IST
Share News :
മസ്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പ്രവാസി മരണപ്പെട്ടു.
മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുകയൂർ തലവെട്ടി സ്വദേശി കോനൂർ വീട്ടിൽ മുഹമ്മദ് ബാദുഷ (44) യാണ് ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരണപ്പെട്ടത്.
കഴിഞ്ഞ പത്തുവർഷത്തോളമായി മസ്കറ്റ് റൂവിയിൽ പ്രവാസിയായിരുന്ന മുഹമ്മദ് ബാദുഷ കഴിഞ്ഞമാസം പതിനഞ്ചിനാണ് ഒരു മാസത്തെ അവധിക്കായി നാട്ടിലേക്ക് പോയത്. ഈ മാസം 25ന് മസ്കറ്റിലേക്ക് തിരിച്ചു വരാനിരിക്കെയാണ് ഹൃദയാഘാതം മൂലം നാട്ടിൽ വെച്ച് മരണപ്പട്ടത്.
Follow us on :
Tags:
More in Related News
Please select your location.