Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി മീറ്റിംങ്ങും നടത്തി

05 May 2025 09:43 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മറുനാട്ടിൽ മലയാളി അസോസിയേഷൻ (എം എൻ എം എ) ഒമാന്റെ നേതൃത്വത്തിൽ ഗാല അസൈബ ഗാർഡൻ ബിൽഡിംഗ്‌ മൾട്ടി പർപ്പസ് ഹാളിൽ ഈദ്, വിഷു, ഈസ്റ്റർ 2025 കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി മീറ്റിംങ്ങും നടത്തി. 

പ്രസിഡണ്ട് അനിൽ കുമാറിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ജയൻ ഹരിപ്പാട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറിയും, പ്രസിഡണ്ടും വിശദീകരണം നടത്തി. എല്ലാ MNMA കുടുംബാംഗങ്ങൾക്കും അഥിതികൾക്കും വിഷു കൈനീട്ടവും ഉണ്ണിയപ്പവും പായസ പ്രസാദവും നൽകി പതിവിന് വിപരീതമായാണ് ചടങ്ങ് ആരംഭിച്ചത്. 

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി ഏഴ് മെമ്പർമാരെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു. പുതിയ മെമ്പർമാർ ക്കുവേണ്ടി രെജിസ്ട്രേഷൻ ക്യാമ്പയിനും ഏർപ്പെടുത്തി. പുതിയ രക്ഷാധികാരിയായി ജയശങ്കറിനെ യോഗം തെരഞ്ഞെടുത്ത് പഴയ ഭരണസമിതി അതുപോലെ തുടരാനും യോഗം തീരുമാനിച്ചു. എം എൻ എം എ യുടെ സ്ഥാപകമെമ്പറും മുൻകാല സെക്രട്ടറിയുമായ അജികുമാർ ദാമോദരനെ പൊന്നാട അണീച്ച് എം എൻ എം എ ക്ക്‌ വേണ്ടി പ്രസിഡണ്ട്‌ അനിൽ കുമാർ ആദരിച്ചു. 

ഒമാനിലെ പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ രാജൻ വി കൊക്കുരി മുഖ്യ പ്രഭാഷണവും ആശംസകളും നേർന്നു. മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് ആശംസാ പ്രസംഗം നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും പാട്ടും ഡാൻസും ചടങ്ങ് ധന്യമാക്കി. ട്രഷറർ പിങ്കു അനിൽ കുമാർ നന്ദിയും, വൈസ് പ്രസിഡണ്ട് മനോഹരൻ ചെങ്ങളായി, ജോയിന്റ് ട്രഷറർ മനോജ് മേനോൻ മറ്റ് ഭരണ സമിതി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News