Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 15:06 IST
Share News :
മസ്‌കറ്റ്: എറണാകുളം ജില്ലക്കാരുടെ കൂട്ടായിമയായ മെട്രോപോലിറ്റൻസ് എറണാകുളം - ഒമാൻ ചാപ്റ്റർ 2025 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഫെബ്രുവരി - 28 വരെ നടക്കും.
മെട്രോപോലിറ്റൻസ് എറണാകുളം - ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടീവ് യോഗം അന്തപുരി ഹോട്ടലിൽ വച്ച് കൂടുകയും സംഘടനയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു. ഫൈസൽ ആലുവയുടെ നേതൃത്വത്തിലാണ് മെമ്പർഷിപ്പ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. റഫീഖ്, ഷമീർ, ഹാസിഫ് ബക്കർ, എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും.
പ്രവാസി സമൂഹത്തിൽ തുടർച്ചയായി വലിയവേദന ഉണ്ടാക്കും വിധത്തിൽ പ്രായ ഭേദമന്യേ മരണനിരക്ക് വർധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഒന്നാം ഘട്ടം എന്ന നിലയ്ക്ക് ഹലാ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് സംഘടനയിലെ അംഗങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കിൽ വിവിധ മെഡിക്കൽ ചെക്കപ്പുകൾ ഫെബ്രുവരി 14,15 ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു.രാവിലെ 8 മണി മുതൽ 12 മണിവരെ വാദികബീർ ഹലാ മെഡിക്കൽ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മസ്കറ്റിൽ അയൺമാൻ പട്ടം കരസ്ഥമാക്കി എറണാകുളം സ്വദേശികളായ ഫിലിപ്പും അദ്ദേഹത്തിന്റെ മകൻ റോൺ ഫിലിപ്പിനെയും മെട്രോപോലിറ്റൻസ് എറണാകുളം - ഒമാൻ ചാപ്റ്റർ ആദരിക്കും. കൂടാതെ ഇഫ്താർ മീറ്റ്, മെയ് മാസത്തിൽ വലിയൊരു സംഗീത വിരുന്നു സംഘടിപ്പിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് സിദ്ധിഖ്ഹസ്സൻ, ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ, ട്രഷറർ എൽദോസ് എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.