Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2026 20:33 IST
Share News :
മസ്കറ്റ്: മരണപ്പെട്ട സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഒമാൻ പൗരത്വവും 'ഓർഡർ ഓഫ് ഒമാൻ' ബഹുമതിയും നൽകി ആദരിച്ച മലയാളി ഡോക്ടർ സി. തോമസ് (84) നിര്യാതനായി.
പത്തനംതിട്ട കോന്നി, കൈപ്പട്ടൂർ സ്വദേശിയായ ഡോക്ടർ സി. തോമസ് ഒമാനിൽ പ്ലാസ്റ്റിക് സർജറി രംഗത്ത് വഴികാട്ടിയും, ഒമാനിലെ കൗല ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിക്കാൻ മുൻകൈയെടുക്കുകയും, അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മരണപ്പെട്ട സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഒമാൻ പൗരത്വവും 'ഓർഡർ ഓഫ് ഒമാൻ' ബഹുമതിയും നൽകി ആദരിച്ചിട്ടുണ്ട്.
കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ഡോക്ടർ സി. തോമസ്
ഞായറാഴ്‌ച്ച മസ്‌കറ്റിലെ വത്തായയിലെ വസതിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്.
തിരുവന്തപുരം മെഡിക്കൽ കോളജ് പൂർവ വിദ്യാർഥിയായ ഡോക്ടർ സി. തോമസ് മസ്കറ്റിലെ ആസ്റ്റർ റോയൽ അൽ റഫ ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.