Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക വയോജന ദിനത്തിൽ ബി ഇ എം എച്ച് എസ് എസ് പരപ്പനങ്ങാടി 65 വർഷക്കാലമായി മത്സ്യക്കച്ചവടം നടത്തുന്ന മുല്ലക്കാനകത്ത് മുഹമ്മദ് എന്ന മയമാക്കയെ പൊന്നാട അണിയിച്ച് ആദരിച്ചു.

01 Oct 2026 12:33 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഒക്ടോബർ ഒന്ന് ലോക വയോജന ദിനത്തിൽ ബി ഇ എം എച്ച് എസ് എസ് പരപ്പനങ്ങാടിയിലെ എൻ എസ് എസ് വളർണ്ടിയമാരായ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ പ്രസിഡൻ്റും

ചേർന്ന് അഞ്ചപ്പുരയിൽ 65 വർഷക്കാലമായി മത്സ്യക്കച്ചവടം നടത്തുന്ന മുല്ലക്കാനകത്ത് മുഹമ്മദ് എന്ന മയമാക്കയെ (83 വയസ്സ്) പൊന്നാട അണിയിച്ച് ആദരിച്ചു.


പി ടി എ പ്രസിഡൻ്റ് നൗഫൽ ഇല്ലിയൻ, പ്രിൻസിപ്പൽ കെ ആർ അജിത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാലിൻ പെട്രീഷ്യ, അധ്യാപിക ഗായത്രി, എൻ എസ് എസ് വളണ്ടിയർമാരായ സഫ്വാൻ, റിസ്വാൻ, നിഹാൽ, നജ ഫാത്തിമ, സജില എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Follow us on :

More in Related News