Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അളവ്-തൂക്ക ഉപകരണങ്ങൾ പൊതുജനങ്ങൾക്ക് കാണുന്ന രീതിയിൽ സ്ഥാപിക്കണം: ലീഗൽ മെട്രോളജിക്ക് പരാതി.

22 Jun 2026 21:22 IST

Jithu Vijay

Share News :

തിരൂരങ്ങാടി : മലപ്പുറം ജില്ലയിലെ പലഭാഗങ്ങളിലും പൊതുജനങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ അളവ്-തൂക്ക ഉപകരണങ്ങൾ സ്ഥാപിക്കാതെയും ഉപയോഗിക്കാതെയും വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലാ ഇൻസ്പെക്ടർക്ക് തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുൽ റസാഖ് സുല്ലമി, ജനറൽ സെക്രട്ടറി ടിടിഅബ്ദുൽ റഷീദ്, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.


പല വ്യാപാര സ്ഥാപനങ്ങളിലും തൂക്കയന്ത്രങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കാണാൻ കഴിയാത്ത സ്ഥാനങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുമൂലം വാങ്ങുന്ന സാധനങ്ങളുടെ തൂക്കവും അളവും കൃത്യമാണോയെന്ന് ഉപഭോക്താക്കൾക്ക് പരിശോധിക്കാൻ സാധിക്കുന്നില്ല. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അളവ്-തൂക്ക വ്യാപാരത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനും തൂക്കയന്ത്രങ്ങളും അളവ് ഉപകരണങ്ങളും പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ സ്ഥാപിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് നിയമപരമായ ബാധ്യതയാണ്.

ഇക്കാര്യം പരിശോധിക്കുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തുകയും നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Follow us on :

More in Related News