Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 03:44 IST
Share News :
ഡാലസ് : ഫിഫ ലോകകപ്പിൽ രണ്ടാം ജയം സ്വന്തമാക്കി അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്റീനയുടെ ജയം. ലയണൽ മെസിയാണ് ടീമിനായി രണ്ട് ഗോളും നേടിയത്. 38-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഗോൾ രഹിതമായി തുടർന്ന രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മെസിയുടെ രണ്ടാം ഗോൾ എത്തിയത്. പ്രസ്സ് ഗെയിമിങ്ങിലൂടെ അർജന്റീനയ്ക്ക് മത്സരം കഠിനമാക്കിയായിരുന്നു ഓസ്ട്രിയയുടെ കളി. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി മെസി പാഴാക്കിയിരുന്നു. 4-1-3-2 ഫോർമേഷനിലാണ് അർജന്റീന കളിച്ചത്
ഒൻപതാം മിനിറ്റിൽ അർജന്റീനയ്ക്ക് മുന്നിലെത്താനുള്ള അവസരവും ലഭിച്ചു. പക്ഷേ കിട്ടിയ പെനാൽറ്റി മെസ്സി നഷ്ടപ്പെടുത്തി. ഓസ്ട്രിയൻ ബോക്‌സിന് സമീപത്തുനിന്ന് അർജന്റീന നടത്തിയ മികച്ച നീക്കമാണ് പെനാൽറ്റിക്ക് വഴിയൊരുക്കിയത്. നിരവധി അവസരങ്ങൾ അർജന്റീനയ്ക്ക് ലഭിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ലൗട്ടെറോ മാർട്ടിനെസിനെ ഡിഫൻഡർമാർ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെസി നേരത്തെ പുറത്തേയ്ക്ക് അടിച്ച് പാഴാക്കിയിരുന്നു.
ലോകകപ്പിൽ ഇത് മൂന്നാം തവണയാണ് മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. 2018 ൽ ഐസ്‌ലൻഡിനെതിരേയും 2022 ൽ പോളണ്ടിനെതിരേയും മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. ഓസ്ട്രിയക്കെതിരേയും പിഴച്ചതോടെ തുടർച്ചയായ മൂന്നാം ലോകകപ്പിലും മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തി. പെനാൽറ്റി ഷൂട്ടൗട്ടുകൾ ഒഴിച്ചുനിർത്തിയാൽ 1966 ന് ശേഷം ലോകപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തുന്ന താരമാണ് മെസ്സി.
മത്സരത്തിൽ ആദ്യ ഗോൾ നേടിയതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി മാറിയിരുന്നു. ജർമനിയുടെ മിരോസ്ലാവ് ക്ലോസെയുടെ റെക്കോർഡാണ് മെസി മറികടന്നത്.
മൈതാനത്ത് ഒരു പൊസിഷനിൽ നിലയുറപ്പിക്കാതെ മാറിമാറിയാണ് മെസ്സി കളിച്ചത്. മൈതാമധ്യത്ത് ഇറങ്ങിവന്ന് കളി മെനയുന്ന മെസ്സിയേയും കണ്ടു. അതുവഴി മറ്റ് അർജന്റീന താരങ്ങൾക്ക് സ്വതന്ത്രമായി കളിക്കാനുള്ള സ്‌പേസ് സൃഷ്ടിക്കപ്പെടുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.