Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 08:36 IST
Share News :
റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സായിരുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ലിധിയ തോമസും, റിയാദിൽ ഡ്രൈവറായിരുന്ന കടയനിക്കാട് സ്വദേശിയായ ആൽബിൻ തോമസുമാണ് മരിച്ചത്.
മെയ് 5-ന് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ലിധിയ, റിയാദ് ശുമൈസി കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെയ് 20-നാണ് മരിച്ചത്. അന്നേ ദിവസം ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം സ്വന്തം ഫ്ലാറ്റിലെത്തിയ ആൽബിൻ ഉച്ചയോടെ ജീവനൊടുക്കുകയായിരുന്നു.
അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ഈ ദാരുണ സംഭവം.
നിലവിൽ ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരായ മാത്യു ജോസഫ്, നാസർ കല്ലറ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
ആൽബിൻ തോമസിന്റെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകും. രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ലിധിയ തോമസിന്റെ മൃതദേഹം വ്യാഴാഴ്ച സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
ദമ്പതികൾക്ക് സാറ ആൽബിൻ (6) എന്ന മകളുണ്ട്. കുട്ടി നിലവിൽ നാട്ടിൽ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.
Follow us on :
More in Related News
Please select your location.