Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2026 21:03 IST
Share News :
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവിൽ സർവ കാല റെക്കോർഡ് ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 8,50,00,661 രൂപയാണ് ലഭിച്ചത്.കഴിഞ്ഞ വര്ഷം ജനുവരിയിൽ ലഭിച്ച 7,50,22,241 രൂപയായിരുന്നു ഇത് വരെ ലഭിച്ചതിൽ ഏറ്റവും കൂടുതൽ.ഭണ്ഡാരത്തിൽ നിന്നും എട്ടര കോടി രൂപക്ക് പുറമെ 1 കിലോ 843 ഗ്രാം 600 മില്ലിഗ്രാം സ്വർണവും 9 കിലോ 800 ഗ്രാം വെള്ളിയും ലഭിച്ചു.ഭണ്ഡാരത്തിൽ കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 15 നോട്ടുകളും,നിരോധിച്ച 1000 രൂപയുടെ 14 നോട്ടുകളും,500 രൂപയുടെ 60 നോട്ടുകളും ലഭിച്ചു.കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണലിന്റെ ചുമതല.ഇ-ഭണ്ഡാരങ്ങളിലൂടെയും ശ്രദ്ധേയമായ വരുമാനം ലഭിച്ചു.കിഴക്കേ നടയിലെ എസ്.ബി.ഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും,പഞ്ചാബ് നാഷണൽ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു.പടിഞ്ഞാറെ നടയിലെ യു.ബി.ഐ ഇ-ഭണ്ഡാരത്തിൽ നിന്ന് 1,07,226 രൂപയും,ഇന്ത്യൻ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും, ഐ.സി.ഐ.സി.ഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും,ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.