Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം 1375 നമ്പർ ആപ്പാഞ്ചിറ ശാഖയുടെ വാർഷിക പൊതുയോഗം നടന്നു

22 Jun 2026 22:35 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി: 1375 നമ്പർ ആപ്പാഞ്ചിറ എസ്എൻഡിപി ശാഖ യോഗത്തിന്റെ വാർഷിക പൊതുയോഗം കടുത്തുരുത്തി എസ്എൻഡിപി യൂണിയൻ ആക്ടിംഗ് സെക്രട്ടറി സി എം ബാബുവിന്റെ അധ്യക്ഷതയിൽ എസ്എൻഡിപി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡണ്ട് എഡി പ്രസാദ് ആരിശ്ശേരിയിൽ ഉദ്ഘാടനം നിർവഹിച്ചു. എസ്എൻഡിപി പ്രസ്ഥാനം എന്ന മാവില് ഇഷ്ടം പോലെ മാങ്ങയുണ്ട് അതുകൊണ്ടാണ് കല്ലെറിയുന്നത് കല്ല് എറിയുംതോറും ഈ സംഘടന ശക്തി പ്രാപിക്കും എന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമൂഹത്തിൽ മോശമായി പ്രസ്താവനകൾ ഇറക്കുന്നവർക്കെതിരെ യൂണിയൻ ശക്തമായി നേരിടുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു....... പ്രസ്തുത യോഗത്തിൽ മന്ത്രി മോൻസ് ജോസഫിനെ യൂണിയൻ ആദരിച്ചു..... പ്രസ്തുത യോഗത്തിൽ അനിത രാജേഷ് കോച്ചിടപറമ്പിൽ റിപ്പോർട്ടും, കണക്കും, 2026/ 27ലെ ബഡ്ജറ്റും അവതരിപ്പിച്ചു...... യോഗം ബോർഡ് മെമ്പർ ടി സി ബൈജു യൂണിയൻ കൗൺസിലർ ശിവനന്ദൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശാഖ പ്രസിഡന്റ് പ്രേംകുമാർ ഏറന്താനം സ്വാഗതവും ശാഖാ വൈസ് പ്രസിഡണ്ട് മിനി ദിലീപ് പൂവത്തൂംമൂട്ടിൽ കൃതജ്ഞതയും പറഞ്ഞു..            

Follow us on :

More in Related News