Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 06:27 IST
Share News :
കാൻസാസ് സിറ്റി : ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. ഓസ്ട്രിയയ്ക്കെതിരായി ഇന്ന് നടന്ന ഗ്രൂപ്പ് പോരാട്ടത്തില്‍ ഗോള്‍ നേടിയതോടെ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം ഗോളുകള്‍ നേടിയ താരമായി മാറിക്കഴിഞ്ഞു മെസ്സി . ഇതുവരെ കളിച്ച 28 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ നേടിയിട്ടുണ്ട് താരം . തന്റെ ആറാം ലോകകപ്പിനിറങ്ങിയ താരം ഇത്തവണ രണ്ടു മത്സരങ്ങളില്‍ നിന്നും ഹാട്രിക് അടക്കം അഞ്ചു ഗോളുകള്‍ നേടിക്കഴിഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ അൾജീരിയക്കെതിരേ ഹാട്രിക് ഗോൾ നേടിയതോടെയാണ് മെസ്സി ക്ലോസേയ്‌ക്കൊപ്പമെത്തിയത്. ലോകകപ്പിലെ താരത്തിന്റെ ആദ്യ ഹാട്രിക് കൂടിയായിരുന്നു അത്. ലോകകപ്പിൽ അൾജീരിയക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതൽ ലോകകപ്പിൽ കളിക്കുന്ന താരമായി മെസ്സി മാറിയിരുന്നു. മെസ്സിയുടെ ആറാം ലോകകപ്പാണിത്. ആറു ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരമാണ് മെസ്സി.
മെസ്സിയുടെ മാസ്മരിക പ്രകടനത്തോടെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്
ജർമനിയുടെ ഇതിഹാസ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയാണ്. ക്ലോസെയ്ക്ക് തൊട്ടു പിന്നാലെ 15 ഗോളുകളുമായി മൂന്നാം സ്ഥാനത്ത് ഉള്ളത് രണ്ടുപേരാണ്. 19 ലോകകപ്പ് മത്സരങ്ങള്‍കളിച്ച ബ്രസീലിയൻ ഇതിഹാസം റൊണാള്‍ഡോ നസാരിയോയായും ഫ്രാൻസിന്റെ നായകൻ കിലിയൻ എംബാപ്പെയും.
ആദ്യമത്സരത്തില്‍സെനഗലിനെതിരെരണ്ടുഗോളുകള്‍നേടിയ എംബാപ്പെ ഇന്ന്
ഇറാഖിനെതിരെയും ഗോളടിച്ചിരുന്നു. നിലവില്‍ മെസ്സിയുടെ റെക്കോർഡിനുള ഒരേയൊരു വെല്ലുവിളിയും എംബാപ്പെയാണ്.
Follow us on :
Tags:
More in Related News
Please select your location.