Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതു ടാപ്പുകളിലെ കലക്ക വെള്ളം:കടപ്പുറം പഞ്ചായത്ത്‌ ഭരണസമിതി ജില്ലാ കളക്ടറുമായി ചർച്ച നടത്തി

22 Jun 2026 20:51 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പഞ്ചായത്തിലെ പല പ്രദേശങ്ങളിൽ പൊതുടാപ്പുകളിൽ കലക്ക വെള്ളം കണ്ടതുമായി ബന്ധപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി പ്രതിനിധികൾ തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി ചർച്ച നടത്തി.ആഴ്ച്ചകളായി പൊതു ടാപ്പുകളിൽ ഇത്തരത്തിൽ കലക്ക വെള്ളം വരുന്നതുമായി ബന്ധപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.കുടിവെള്ളം ലഭിക്കുന്നതിനായി ഉചിതമായ പരിഹാരം കാണണമെന്ന് ജില്ലാ കളക്ടർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ നീലിമ എന്നിവരോട് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കളക്ടർക്ക് ഉറപ്പു നൽകി.കളക്ട്രേറ്റിൽ നടന്ന ചർച്ചയിൽ വൈസ് പ്രസിഡന്റ്‌ സക്കീന ബഷീർ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്‌ക്കർ അലി,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീറ ശിഹാബ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News