Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മബെല കെഎംസിസി ഗ്രാൻഡ് ഫാമിലി ഇഫ്താർ ഇന്ന്

27 Feb 2026 11:25 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ് : മസ്കറ്റ്‌ കെഎംസിസി മബെല ഏരിയയുടെ നേതൃത്വത്തിൽ നടത്തുന്ന ഗ്രാൻഡ് ഫാമിലി ഇഫ്‌താർ ഇന്ന് (2026 ഫെബ്രുവരി 27 വെള്ളിയാഴ്ച) നടക്കും.

മബെല മാൾ ഓഫ് മസ്കറ്റിന് സമീപമുള്ള അസ്സഅദി ഫുട്ബോൾ ഗ്രൗണ്ടിൽ ആണ് മബെല കെഎംസിസി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചിരിക്കുന്നത്.

ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടന ഭാരവാഹികൾ, സ്വദേശി പൗര പ്രമുഖർ അടക്കമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിക്കും.

ഒമാനിലെ ഏറ്റവും വലിയ സമൂഹ നോമ്പ് തുറകളിൽ ഒന്നാണ് മബെല കെഎംസിസിയുടേത്. വർഷങ്ങളായി നടന്നുവരുന്ന ഗ്രാൻഡ് ഫാമിലി ഇഫ്ത്താറിൽ കഴിഞ്ഞവർഷം രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾ പങ്കെടുത്തിരുന്നു.

ഈ വർഷത്തെ വിപുലമായ ഇഫ്‌താർ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മബെല കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News