Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 14:47 IST
Share News :
കൊണ്ടോട്ടി : ഭിന്നശേഷി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൃഷിയിലൂടെ സ്വയംപര്യാപ്തതയും സംരംഭകത്വവും ലക്ഷ്യമിട്ട് ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ നടപ്പാക്കുന്ന ‘ചിറക്’ പദ്ധതിയുടെ ഭാഗമായി ‘ചിറക് ഹരിതായനം’ കാർഷിക പദ്ധതിക്ക് തുടക്കമാകുന്നു.
ഇ.എം.ഇ.എ. സ്കൂൾ ഉൾപ്പെടുന്ന ചെമ്മലപ്പറമ്പ് ഗ്രാമത്തെ മാതൃകാ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി. ഭിന്നശേഷി വിദ്യാർത്ഥികളെ സഹായം ആവശ്യമുള്ളവരായി മാത്രം കാണാതെ, അവരുടെ കഴിവുകളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് ഉൽപ്പാദനത്തിന്റെയും സംരംഭകത്വത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൊണ്ടോട്ടി നഗരസഭയ്ക്ക് സമീപമുള്ള പാഠശേഖരം ഏറ്റെടുത്താണ് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷം ഞാറുനടീൽ ഉത്സവത്തോടെ പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ നെൽകൃഷിയും വാഴക്കൃഷിയും ഉൾപ്പെടെയുള്ള കൃഷികൾ നടത്തും.
കൃഷിയിൽ താൽപര്യമുള്ള ഭിന്നശേഷി വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകുകയും കാർഷിക അറിവും പിന്തുണയും ലഭ്യമാക്കുകയും ചെയ്യും. കർഷകരെയും വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഉൾപ്പെടുത്തി കാർഷിക കൂട്ടായ്മ രൂപീകരിക്കാനും പദ്ധതിയുണ്ട്.
കൃഷിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ‘CHIRAK’ എന്ന ബ്രാൻഡിൽ ആകർഷകമായ പാക്കിങ്ങോടെ വിപണിയിലെത്തിക്കും. ഇതിലൂടെ ഭിന്നശേഷി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു സാമൂഹിക സംരംഭത്തിന് രൂപം നൽകുകയാണ് ലക്ഷ്യം. ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം ചിറകിന്റെ വിവിധ ക്ഷേമ–പിന്തുണാ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
പദ്ധതിയുടെ ഭാഗമായി കാർഷിക മേളയുംഹരിതാലയം ഫെസ്സ്,തളിർ ,ഹരിത പുസ്തകം, ഭിന്ന ശേഷി കർഷക സംഗമം, തുടങ്ങിയവയും സംഘടിപ്പിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം, വിപണനം, കാർഷിക ബോധവത്കരണ ,ചിറക് കാർഷിക പഠനകേന്ദ്രം,ചിറക് കാർഷിക ഉൽപ്പന്ന നിർമ്മാണം,ചിറക് ജൈവവളം,
ചിറക് മത്സ്യക്കൃഷി,ചിറക് വാഴഗ്രാമം,ചിറക് കർഷകക്കൂട്ടായ്മ,
ചിറക് ഹരിത സ്വയംപര്യാപ്ത ഗ്രാമം എന്നീ
പരിപാടികൾ എന്നിവ മേളയുടെ ഭാഗമാകും
.
പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, പി.ടി.എ., വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, ASHA പ്രവർത്തകർ, ഡിവിഷൻ കൗൺസിലർമാർ, വിവിധ ക്ലബുകൾ, Amal Inspires.പാട ശേഖരം കമ്മിറ്റി,തുടങ്ങിയവരുടെ സഹകരണമുണ്ട്.
പദ്ധതിയുടെ ഫണ്ട് സഹകരണത്തിനായി വിത്തു ചലഞ്ച്,ഉൽപ്പന്നങ്ങളുടെ മുൻകൂർ ബുക്കിങ്,ഹരിത വിപണി,ചിറക് വിത്തുത്സവം,വിവിധ ചലഞ്ച്, എന്നിവയും മാനേജ്മെന്റ്, പി.ടി.എ,സഹകാരികൾ എന്നിവരുടെ സഹായവും തേടും.
സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങളും പദ്ധതികളും ‘ചിറക്’ നേതൃത്വത്തിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. പദ്ധതിയുടെ ലോഗോ സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പു ,പദ്ധതി വിവിധ വിദ്യാർത്ഥി കോർഡിനേറ്റർമാരായ പി.കെ, അദ്വൈത് എം.ബി.അബ്ദുൽ മുനവ്വിർ ടി.എം,അബിശ.കെ.കെ,നവജോത് .പി.രവികുമാർ,നജിൻ.പി, അക്ഷയ്.കെ ,അർലറ്റ്. യു എന്നിവർക്ക് നൽകി പ്രകാശനം നടത്തി പദ്ധതിക്ക് തുടക്കമായി
ബാലത്തിൽ ബാപ്പു (മാനേജർ), കെ. ശ്യാം (പ്രിൻസിപ്പൽ), രോഹിണി കെ.എസ്. (ഹെഡ്മിസ്ട്രസ്),സി.പി. സുഹൈൽ, സി.പി. സാബിറ,ഡിവിഷൻ കൗണ്സിലർ ഫൗസിയ ഇക്ബാൽ, വി. ഖാലിദ്,പദ്ധതി അദ്ധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മയിൽ, വസീം അഹ്‌സൻ പി.കെ, അദ്വൈത് എം.ബി.അബ്ദുൽ മുനവ്വിർ ടി.എം,അബിശ.കെ.കെ,നവജോത് .പി.രവികുമാർ, നജിൻ.പി, അക്ഷയ്.കെ, അർലറ്റ്. യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.