Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തപാൽ ദിനത്തിൽ കൈപ്പടയിലെ കത്തുമായി ചേകനൂർ എ.ജെ.ബി. സ്കൂളിലെ കുരുന്നുകൾ ; നിയമസഭ മന്ദിരം കാണാൻ ആഗ്രഹം

09 Oct 2026 21:40 IST

Jithu Vijay

Share News :

എടപ്പാൾ :: ലോക തപാൽ ദിനാചരണത്തിന്റെ ഭാഗമായി ചേകനൂർ എ.ജെ.ബി. സ്കൂളിലെ ബുൾബുൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതി. ഇന്ന് ഒക്ടോബർ 9 ലോക തപാൽ ദിനത്തിലാണ് ഡിജിറ്റൽ യുഗത്തിൽ മറന്നു പോയ കത്തുകളുടെ ഓർമ്മ പുതുക്കാൻ ലക്ഷ്യമിട്ടാണ് ഓരോ കുട്ടിയും സ്വന്തം കൈപ്പടയിൽ കത്തുകൾ തയ്യാറാക്കിയത്.


തങ്ങളുടെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങളാണ് കുട്ടികൾ കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചത്. ഒന്ന്, മുഖ്യമന്ത്രിയെ നേരിൽ കണ്ട് കത്ത് കൈമാറണം. രണ്ട്, ഈ നിയമസഭാ സമ്മേളന സമയത്ത് തന്നെ നിയമസഭ മന്ദിരം സന്ദർശിക്കണം.


സ്കൂളിലെ മുഴുവൻ ബുൾബുൾ വിദ്യാർത്ഥികളും എഴുതിയ കത്തുകൾ തവനൂർ നിയോജക മണ്ഡലം എം എൽ എ വി എസ് ജോയ് മുഖേന മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൈമാറും.


പ്രധാന അധ്യാപിക സിപി സതി, പ്രേമകുമാരി, സി ഹഫൈസൽ,

ബുൾബുൾ അധ്യാപകരായ ജ്യോതി കൃഷ്ണ, സിപി ഫൈസൽ, ഷറഫിയ എന്നിവരുടെ നേതൃത്വത്തിൽ തപാൽ ഓഫീസിൽ പോയി വിദ്യാർത്ഥികൾക്ക് തപാൽ നടപടികൾ പരിചയപ്പെടുത്തി നൽകി.

Follow us on :

More in Related News