Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ധന വില ദേശീയതലത്തിൽ ഏകീകരിക്കണം. ജി.എസ്.ടി കൗൺസിൽ തീരുമാനം : നികുതി - സേവന ദാതാക്കൾക്ക് ആശ്വാസം ; സി. ജി. ഡി. എ.

09 Oct 2026 16:57 IST

Jithu Vijay

Share News :

കോഴിക്കോട് : 57-മത് ജി.എസ്.ടി കൗസിലിന്റെ 20 യോഗ തീരുമാനങ്ങൾ നികുതി - സേവനദാതാക്കൾക്കും, നികുതി പ്രാക്ടീഷണർമാർക്കും ഒരുപോലെ ഗുണകരവും ആശ്വാസപ്രദവുമാണെന്ന് ഓൾ കേരള കൺസ്യൂമർ ഡിസ്ട്രിബ്യൂട്ടേഴ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ വ്യാപാര- വ്യവസായ, നികുതി പ്രാക്ടീഷണർ സംഘടനകളുടെയും പ്രത്യേക ക്ഷണിതാക്കളുടെ സംയുക്ത അവലോകനയോഗം വിലയിരുത്തി. 


ജിഎസ്ടി പ്രാബല്യത്തിൽ വന്നത് മുതൽ ആവശ്യപ്പെടുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ 9 വർഷം കഴിഞ്ഞിട്ടും ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താത്തത് ഇന്ത്യയിൽ ഉടനീളം ഒരേ വില ഒരേ നികുതി എന്ന അവകാശവാദത്തിന്റെ ലംഘനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജിഎസ്ടി വരുമാനം ദേശീയ- സംസ്ഥാന തലത്തിൽ ഗണ്യമായി വർദ്ധിച്ച പാശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.


യോഗത്തിൽ പ്രസിഡണ്ടും കേന്ദ്ര സംസ്ഥാന ജിഎസ്ടി മേഖല പരിഹാര സമിതി അംഗവുമായ ഷെവലിയാർ സി ഇ ചക്കുണ്ണി അധ്യക്ഷത വഹിച്ചു. ഗ്രേറ്റർ മലബാർ ഇനിഷേറ്റിവ് ( ജി. എം. ഐ ) പ്രസിഡണ്ട് സുബൈർ കൊളക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു.


മുൻ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണർ അഡ്വ. എം കെ അയ്യപ്പൻ ജി എസ് ടി ഉദ്യോഗസ്ഥരുടെ അറസ്റ് അധികാരം ഒഴിവാക്കിയതും പിഴത്തുക കുറക്കുകയും, റീഫണ്ട് വേഗത്തിൽ ആക്കിയതും തീരുമാനത്തിന്റെ മേന്മയായി അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.


പെട്രോൾ, ഡീസൽ ജി എസ്. ടി പരിധിയിൽ ഉൾപ്പെടുത്താത്തതുമൂലം കേരളത്തിലെ കോഴിക്കോട് കണ്ണൂർ ജില്ലകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന മാഹിയിൽ നിന്നുള്ള ഇന്ധന കള്ളക്കടത്ത് നികുതി ചേർച്ചക്കും

അപകടങ്ങൾക്കും വഴിവയ്ക്കും. അയൽ സംസ്ഥാനങ്ങളായിട്ട് ഇന്ധനവില ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ജി എസ് ടി ഫെലിസിറ്റേഷൻ കമ്മിറ്റി മീറ്റിങ്ങിൽ നിവേദനം നൽകിയതായി അധ്യക്ഷൻ അറിയിച്ചു.


വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജിയോ പി. ജോബ് എറണാകുളം, ടി പി വാസു, നോവക്സ് മൻസൂർ സി കെ, എന്നിവർ സംസാരിച്ചു. റിയാസ് നേരോത്ത് സ്വാഗതവും സി സി മനോജ് നന്ദിയും രേഖപ്പെടുത്തി.


Follow us on :

More in Related News