Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 15 വർഷത്തിലധികം സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരെ പിരിച്ച് വിട്ട വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമതിക്കെതിരെ സി പി ഐ എം ബഹുജന മാർച്ച് സംഘടിപ്പിച്ചു.

09 Oct 2026 15:15 IST

Jithu Vijay

Share News :

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 15 വർഷത്തിലധികം സേവനം അനുഷ്ഠിക്കുന്ന ശുചീകരണ തൊഴിലാളികൾ, ആയുർവേദ ഡിസ്പെൻസറി അറ്റന്റർ എന്നീ തസ്തികയിൽ സേവനം ചെയ്തു വരുന്നവരെ സർക്കാർ ഉത്തരവ് മറികടന്ന് യാതൊരു കാരണവും ഇല്ലാതെ പിരിച്ച് വിട്ട് ബി ജെ പി ആർ എസ്സ് എസ്സ് നേതാക്കളുടെ ഭാര്യമാരേയും മക്കളെയും ഇന്റർവ്യൂ നടത്തി അനധികൃത നിയമനം നടത്തിയ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു.


തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിൽ പല വാർഡുകളിലും നടന്ന യു ഡി എഫ് , ബി ജെ പി പരസ്പര സഹായത്തിന്റെ ഉപകാര സ്മരണയാണ് ഗ്രാമപഞ്ചായത്തിലെ വിവിധ തസ്തികയിൽ ബി ജെ പി ക്കാരെ തിരുക്കി കയറ്റുന്നതെന്ന് സി പി ഐ എം ആരോപിച്ചു.


ആയുർവേദ്ദ ഡിസ്പെൻസറി അറ്റന്റർ തസ്തിക, ശുചീകരണ തൊഴിലാളി തസ്തിക, ഹെൽത്ത് ഇൻപെക്ടർ തസ്തിക ഉൾപ്പെടെ ഗ്രാമപഞ്ചായത്ത് നേരിട്ട് നടത്തിക വിവിധ തസ്തികയിലാണ് ഇലക്ഷന് നടത്തിയ ഡീലിന്റെ ഭാഗമായി ബി ജെ പി ക്കാരെ തിരുകി കയറ്റിയത്. പഞ്ചായത്ത് ഓഫീസ് മാർച്ചിന്റെ ഉദ്ഘാടന സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ഇ നരേന്ദ്ര ദേവ് നിർവ്വഹിച്ചു.


സി പി ഐ എം അരിയല്ലൂർ ലോക്കൽ സെക്രട്ടറി അനീഷ് വലിയാട്ടൂർ ആദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ എം വളളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിജയൻ പൊക്കടവത്ത്, വി ശ്രീനാഥ് , ഗ്രാമപഞ്ചായത്ത് അംഗം കെ വി അജയ് ലാൽ എന്നിവർ സംസാരിച്ചു. സി പി ഐ എം വളളിക്കുന്ന് ലോക്കൽ സെക്രട്ടറി കായമ്പടം വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി വി രാജൻ നന്ദി രേഖപ്പെടുത്തി

Follow us on :

More in Related News