Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് ബസ് യാത്രയ്ക്കിടെ വയോധികയുടെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച മൂന്ന് ഇതരസംസ്ഥാന യുവതികള്‍ പിടിയില്‍.

09 Oct 2026 10:23 IST

R mohandas

Share News :

ചാത്തന്നൂർ:അഞ്ചൽ ആലഞ്ചേരിയില്‍ ബസ് യാത്രയ്ക്കിടെ വയോധികയുടെ ഒന്നര പവന്‍ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച മൂന്ന് ഇതരസംസ്ഥാന യുവതികള്‍ പിടിയില്‍. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ സിന്ദു, ജ്യോതി, മീനാക്ഷി എന്നിവരെയാണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചല്‍ചെന്നപ്പെട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത കരുകോണ്‍ സ്വദേശിനി ഓമനയുടെ (65) മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് യുവതികളെ പിടികൂടി ഏരൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

പ്രതികളെ കോടതിയില്‍ ഹാജരാക്കും. ബസ് യാത്രക്കാര്‍ ഇത്തരം മോഷണസംഘങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു

Follow us on :

More in Related News