Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹംരിയ ഫ്രണ്ട്‌സീന്റെ നേതൃത്വത്തിൽ

21 Jun 2025 12:48 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: ഒമാനിലെ കൊടും വേനലിൽ പണിയെടുക്കുന്ന തൊഴിലാളി സഹോദരങ്ങൾക്ക് സാന്ത്വനമായി ഫ്രണ്ട്സ് ഓഫ് ഹംരിയ സാന്ത്വന കിറ്റ് വിതരണം സംഘടിപ്പിച്ചു. 

'വേനലിൽ ഒരു സാന്ത്വനം' എന്ന പരിപാടി വാദികബിറിലെ തൊഴിലാളി ക്യാമ്പിൽ ജൂൺ 20 വെള്ളിയാഴ്ച്ചയാണ് നടന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സോഷ്യൽ സാമൂഹ്യവിഭാഗം കൺവിനർ സന്തോഷ്‌ കുമാർ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. 

തൊഴിലാളികൾക്കുള്ള ആദ്യ കിറ്റ് സാമൂഹ്യപ്രവർത്തകനായ അഭിലാഷ് ശിവൻ വിതരണം ചെയ്തു. ഇന്ത്യ, ബംഗ്ളാദേശ് തൂങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം തൊഴിലാളികൾ കിറ്റുകൾ സന്തോഷപൂർവ്വം കൈപ്പറ്റി. സാമൂഹ്യപ്രവർത്തകരായ അരുൺ, നിസാർ, സുബിൻ, രാജീവ്‌ മഹാദേവൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മസ്ക്കറ്റിലെ സാമൂഹികക്ഷേമ രംഗത്ത് നിരന്തരമിടപെടുന്ന ഫ്രണ്ട്സ് ഓഫ് ഹംരിയ തുടർന്നും ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ സിയാദ്, രഘുനാഥൻ, നിസാർ എന്നിവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News