Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2026 10:22 IST
Share News :
തിരൂർ : കാലങ്ങളായി അവഗണന മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട തീരദേശത്തിൻ്റെ വേദനകളും ആവലാതികളും ഏറ്റെടുത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നവംബർ 4 മുതൽ 13 തിയതി വരെ നടത്തുന്ന SDPI തീരദേശമുന്നേറ്റ യാത്ര വിജയിപ്പിക്കാൻ തീരുമാനിച്ചു.
ഈ മാസം കാസർഗോഡ് നിന്നാരംഭിച്ച് മലപ്പുറം ജില്ലയിൽ നവംബർ 07 ന് തീരദേശങളിലൂടെ എത്തുന്ന സംസ്ഥാന ജാഥക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണ പരിപാടികൾ വിജയിപ്പിക്കാൻ SDPI മലപ്പുറം വെസ്റ്റ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിൽ ചേർന്ന യോഗത്തിൽ സ്വഗതസംഘം കമ്മിറ്റി രൂപീകരിച്ചു
കടൽക്ഷോഭം-സുരക്ഷ സംവിധാനം, പട്ടയം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസം, ഇന്ധന സബ്‌സിഡി തുടങ്ങിയ വിഷയങ്ങളിൽ കാലങ്ങളായി പരിഹരിക്കപെടാതെ അവഗണനകൾ നേരിടുന്നത് തുടർകഥയാണന്നും, ശാശ്വത പരിഹാരം കാണാൻ ശക്തമായ പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് നടത്താനും തീരുമാനിച്ചു
ജില്ലയിലെ ജാഥയുടെ സ്വീകരണ പരിപാടികൾ വിജയിപ്പിക്കാൻ എസ്. ഡി.പി.ഐ.വെസ്റ്റ് ജില്ല വൈസ് പ്രസിഡൻ്റ് അൻവർ പഴഞ്ഞി ചെയർമാനായും, ജില്ല കമ്മിറ്റി അംഗം സുബൈർ ചങ്ങരംകുളം കൺവീനറായും വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു
മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് അരീക്കൻ ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽ മജീദ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗങ്ങളായ സുബൈർ ചങ്ങരംങ്കുളം, ഹമീദ് പരപ്പനങ്ങാടി സദഖത്തുള്ള താനൂർ,അബ്‌ദുള്ളകുട്ടി തവനൂർ സംസാരിച്ചു
Follow us on :
More in Related News
Please select your location.