Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജെൻസി 68 ശതമാനം പാർട്ടിക്കൊപ്പം നിന്നു: ടിവികെ വക്താവ് സത്യകുമാർ

01 Oct 2026 19:24 IST

np shakeer

Share News :

കൊച്ചി: യുവാക്കളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ സജീവമായി ഇടപെട്ടതാണ് തമിഴ്നാട്ടിൽ ജോസഫ് വിജയ്‌യുടെ വിജയത്തിന് പിന്നിലെന്ന് ടിവികെ വക്താവ് എം. സത്യകുമാർ.


വിജയിയുടെ തമിഴക വെട്രി കഴകം പാർട്ടിക്ക് ലഭിച്ച ശക്തമായ ജെൻസി പിന്തുണ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രവണതയിൽ മാറ്റം വരുത്തുന്നതിലും പ്രമുഖ ദ്രാവിഡ പാർട്ടികൾക്ക് വെല്ലുവിളി ഉയർത്തുന്നതിലും നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെൻ സി വോട്ടർമാരിൽ 68 ശതമാനം പേർ പാർട്ടിയെ പിന്തുണച്ചതായാണ് കണക്കുകൾ. തൊഴിൽ, മെച്ചപ്പെട്ട ഭരണസംവിധാനം, യുവാക്കളുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ വിജയ് നൽകിയ പ്രാധാന്യമാണ് യുവതലമുറയുടെ പിന്തുണയ്ക്ക് കാരണമെന്ന് എം. സത്യകുമാർ പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവ് സൗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.




രാഷ്ട്രീയ നേതാക്കളിൽ നിന്ന് സത്യസന്ധമായ സംഭാഷണങ്ങളും വിശ്വാസ്യതയും മൂല്യങ്ങളും പ്രതീക്ഷിക്കുന്ന തലമുറയുമായി ടിവികെയുടെ സന്ദേശങ്ങൾ സംവദിച്ചു. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ ദളപതി വിജയ് ജെൻസിയെ അഭിസംബോധന ചെയ്തിരുന്നു. അവർക്ക് സത്യസന്ധമായ സംഭാഷണങ്ങളും വിശ്വാസ്യതയും ആവശ്യമായിരുന്നു. ഒരു നേതാവിലെ മൂല്യങ്ങൾക്കാണ് അവർ പ്രാധാന്യം നൽകുന്നത് - കുമാർ പറഞ്ഞു.




യുവ വോട്ടർമാർക്കിടയിലെ പാർട്ടിയുടെ സ്വീകാര്യത രാഷ്ട്രീയ പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. സർക്കാരുകളും വിവിധ വകുപ്പുകളും എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു എന്നതിലേക്കും അത് വ്യാപിക്കുന്നുണ്ട്. അവർ നോക്കുന്നത് പ്രവർത്തനതലത്തിലെ കാര്യക്ഷമതയാണ്. ജെൻസിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങളാണ് ഞങ്ങൾ വാഗ്ദാനം ചെയ്തത് - ‘ക്രാക്കിംഗ് ദ ജെൻസി കോഡ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.




യുവ വോട്ടർമാരുടെ പ്രധാന ആശങ്കകളിലൊന്നാണ് തൊഴിൽ. മെച്ചപ്പെട്ട ഭരണവും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളും അവർ ആഗ്രഹിക്കുന്നുണ്ട്.


അവർക്ക് തൊഴിലുകൾ ആവശ്യമാണ്. നല്ല ഭരണസംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളുമാണ് അവർ ആഗ്രഹിക്കുന്നത്. അതാണ് അവർ ആവശ്യപ്പെട്ടത്, എന്റെ നേതാവ് സംസാരിച്ചതും അതേ ഭാഷയിലാണ് - അദ്ദേഹം പറഞ്ഞു.


സി.ജെ.പി സൗത്ത് ഇന്ത്യ ഇൻ-ചാർജ് വിജയ് റെഡ്ഡി മല്ലങ്ങി, അനിൽ കെ. ആന്റണി, കെ.എസ്. ശബരീനാഥൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Follow us on :

More in Related News