Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വാഹനാപകടം; കാറിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികനായ കലാകരൻ മരിച്ചു.

04 May 2026 23:23 IST

santhosh sharma.v

Share News :

വൈക്കം: കാറിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികനായ കലാകരൻ മരിച്ചു. വൈക്കത്തെ പ്രമുഖ പോസ്റ്റർ ഡിസൈനർ വൈക്കം കിഴക്കേമഠം പി.വി ആനന്ദൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 ന് വൈക്കം ബോയീസ് ഹൈസ്കൂളിന് മുൻവശത്താണ് അപകടം. തോട്ടുവക്കം ഭാഗത്ത് നിന്ന് സൈക്കിളിൽ ബോയ്സ് സ്കൂളിന് സമീപത്തുള്ള വീട്ടിലേക്ക് പോകുന്നതിനിടെ പിന്നാലെ എത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.

ഇടിച്ചശേഷം വാഹനം  നിർത്താതെ പോയി.റോഡിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ വൈക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. അപകടം ഉണ്ടാക്കിയ വാഹനം പോലീസ് പിടികൂടി. മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.  



*ജോലി ഒഴിവുകൾ:* 

*എസ്ബിഐ ലൈഫ് (കാഞ്ഞിരപ്പള്ളി ബ്രാഞ്ച്)* 

*???? തസ്തികകൾ:* 

1️⃣ *ലൈഫ് മിത്ര / പെൻഷൻ കോർഡിനേറ്റർ*

*യോഗ്യത: SSLC (മിനിമം)*

*പ്രായം: 30 - 65 വയസ്സ്*

*ആർക്കൊക്കെ അപേക്ഷിക്കാം: വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, മുൻ എൻആർഐ, പോസ്റ്റ് ഓഫീസ് ഏജൻ്റുമാർ, ബിസിനസ്സ് ഉടമകൾ.*

*പ്രത്യേകത: ഫുൾ ടൈം, പാർട്ട് ടൈം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.*


2️⃣ *സെയിൽസ് ഓഫീസർ / ഡെവലപ്‌മെന്റ് മാനേജർ*

*യോഗ്യത: പ്ലസ് ടു / ബിരുദം*

*പ്രായം: 30 - 35 വയസ്സ് (യുവതീയു/വാക്കൾക്ക് )*


???? *ആനുകൂല്യങ്ങൾ:*

*മെഡിക്കൽ ഇൻഷുറൻസ്*

*പെൻഷൻ, ഗ്രാറ്റുവിറ്റി*


???? *സ്ഥലം: എസ്ബിഐ ലൈഫ്, ലയോള കോംപ്ലക്സ്, കാത്തീഡ്രൽ ചർച്ചിന് എതിർവശം, കാഞ്ഞിരപ്പള്ളി* .

???? *താൽപ്പര്യമുള്ളവർ ഇൻ്റർവ്യൂവിനായി ബന്ധപ്പെടുക:* 

*Mob: 9747890731/8848879001*

Follow us on :

More in Related News